ടെഹ്‌റാന്‍: യുദ്ധം ചെയ്ത് ഒടുവില്‍ ഐഎസിന് തിരിച്ചടിയേല്‍ക്കുന്നു. ഐഎസിന്റെ അധീനപ്രദേശങ്ങളെല്ലാം ഓരോന്നായി കൈവിട്ടു പോകുകയാണ്. ഇറാഖിലെയും സിറിയയിലേയും ഐഎസ് അധീനതയിലായിരുന്ന 28 ശതമാനം ഭുപ്രദേശങ്ങളും ഐഎസില്‍ നിന്നും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒമ്പത് മാസ കാലയളവിനുള്ളില്‍ 13,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് ഇറാഖ് സിറിയന്‍ ഭരണകൂടങ്ങള്‍ പിടിച്ചെടുത്തത്. റഷ്യയാണ് ഐഎസിന്റെ കാലനായി മാറിയത്. റഷ്യ വ്യോമാക്രമണങ്ങളിലൂടെ ഐഎസിന് തിരിച്ചടി നല്‍കുകയായിരുന്നു.
2015 ജനുവരിയിലാണ് ഐഎസ് ഭുപ്രദേശം കൈക്കലാക്കിയത്. വരും ദിവസങ്ങളില്‍ ഐഎസിന് കടുത്ത വെല്ലുവിളികളും തിരിച്ചടിയും നേരിടേണ്ടി വരുമെന്നാണ് പറയുന്നത്. ഐഎസിനെ വേരോടെ പറിച്ചെറിയുമെന്നാണ് ഇറാഖി ഭരണകൂടം വ്യക്തമാക്കിയത്.
Post Your Comments