
കഥകളില്‍ മാത്രം കേട്ടിട്ടുള്ള മത്സ്യകന്യകയെ ഇന്ന് വരെ ആരെങ്കിലും നേരിട്ട് കണ്ടതായി അറിവില്ല. എന്നാല്‍ മത്സ്യകന്യക യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന വാദവുമായി ഒരു പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ജീവനില്ലാത്ത മത്സ്യ കന്യകയുടെ രൂപം കടല്‍തീരത്ത് വന്നടിഞ്ഞിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ബ്രിട്ടണിലെ ഗ്രേറ്റ് യാര്‍മോത് കടല്‍ തീരത്ത് അടിഞ്ഞ പാതിമനുഷ്യ ശരീരമുള്ള രൂപം അഴുകിയ നിലയിലാണ്. അത് മത്സ്യകന്യക തന്നെയാണെന്നാണ് വീഡിയോ കണ്ടവരില്‍ ഒരു വിഭാഗം വാദിക്കുമ്പോള്‍ വ്യാജവീഡിയോ ആണിതെന്ന് മറുവിഭാഗവും വാദിക്കുന്നു. നീര്‍ക്കുതിരയുടെ ശരീരമാണ് ഇതെന്നാണ് മറ്റു ചിലര്‍ പറയുന്നത്.
ജോണ്‍പോള്‍സ് എന്ന വ്യക്തി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 9 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.
Post Your Comments