ഗാസിയാബാദ്: അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഏത് വെല്ലുവിളിയും നേരിടാന്‍ വ്യോമസേന സജ്ജമെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റാഹ .ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്നും 84 ആം വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഹിന്‍ഡനില്‍ നടന്ന ചടങ്ങില്‍ അരൂപ് റാഹ പറഞ്ഞു. സര്‍ജിക്കല്‍ ആക്രമണം ഒരുപാട് ചര്‍ച്ച ചെയ്തതാണ്, സൈന്യം അതിനോട് പ്രതികരിക്കില്ലെന്നും അരൂപ് റാഹ വ്യക്തമാക്കി. രാജ്യസുരക്ഷയെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളാണ് നടക്കുന്നത്. ഈ വിഷയത്തില്‍ സമൂഹത്തിന് കൃത്യമായ അഭിപ്രായമുണ്ട്. ഞങ്ങള്‍ അക്കാര്യത്തില്‍ ഒന്നും പറയാനില്ല, പ്രവര്‍ത്തിച്ച് കാണിക്കുമെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു. സൈന്യം കൂടുതല്‍ മികവിലേക്ക് കുതിക്കുകയാണ്. തീവ്രവാദി ആക്രമണം തുരത്താന്‍ എല്ലാ തരത്തിലും വ്യോമസേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി എത്തിച്ചേരുന്നതോടെ സേനയുടെ കരുത്ത് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നും വ്യോമസേനാ മേധാവി പറഞ്ഞു.
ഗാസിയാബാദിലെ ഹിന്ദോണ്‍ എയര്‍ബേസില്‍ നടന്ന ചടങ്ങില്‍ കരസേനാമേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്, മുന്‍ ക്രിക്കറ്റ് താരവും വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തു. വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന നിരവധി അഭ്യാസപ്രകടനങ്ങളും അരങ്ങേറി. വ്യോമസേനാ ദിനത്തോടനുബന്ധിച്ച്, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യോമസേനാംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Post Your Comments