ഇസ്‌ലാമാബാദ്: ഐ.എസ്.ഐ യുടെ നിലപാടിനെതിരെ ഭരണകക്ഷിയിലെയും പ്രതിപക്ഷ കക്ഷിയിലെയും നേതാക്കള്‍ ഒരുപോലെ രംഗത്ത് വരുമ്പോള്‍ പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്.
മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് മുഹമ്മദ് സെയിദിനെ സംരക്ഷിക്കുന്ന ഐ.എസ് .ഐ നിലപാടാണ് പ്രധാനമായും പ്രതിഷേധം ശക്തമാകാനുള്ള കാരണം. ഹഫീസ് സെയിദിനെ സംരക്ഷിക്കുന്നതാണ് ലോകരാജ്യങ്ങളുടെ ഇടയില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നതിന്റെ പ്രധാന കാരണം എന്ന് ഭരണത്തിലുള്ള പാര്‍ട്ടിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) എംപി റാണ മുഹമ്മദ് അഫ്‌സല്‍ തന്നെ പാര്‍ലമെന്റിലെ ഒരു യോഗത്തില്‍ പറഞ്ഞിരുന്നു.
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് എയ്ഫ്‌സാസ് അഹ്‌സനും ഭീകരസംഘടനകളെ സംരക്ഷിക്കുന്നതിനെതിരെ രംഗത്ത് വരികയുണ്ടായി. ഭീകരസംഘടനകളെ സംരക്ഷിക്കുന്നതിനെതിരെ നേരത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്നെ പട്ടാളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസ്‌ഐയുടെ നിലപാടിനെതിരെ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വരുകയാണെങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സന്കീര്ന്നമാവുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments