അഹമ്മദാബാദ്: ഇന്ത്യ-പാക് ബന്ധം വഷളായതോടെ പാകിസ്ഥാനിലേയക്ക് പച്ചക്കറി കയറ്റുമതിയും കര്‍ഷകര്‍ നിര്‍ത്തലാക്കി. ഗുജറാത്തില്‍ നിന്നുള്ള പച്ചക്കറി കര്‍ഷകര്‍ തക്കാളിയും പച്ചമുളകും ഉള്‍പ്പെടെയുള്ളവയാണ് പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കിയത്. തക്കാളിയൂം പച്ചമുളകും പ്രധാനമായി കൃഷി ചെയ്യുന്ന ഗ്രാമങ്ങളിലെയും താലൂക്കുകളിലെയും കര്‍ഷക കൂട്ടായ്മകളും ഗ്രാമമുഖ്യന്മാരും കര്‍ഷകര്‍ക്ക് പാകിസ്ഥാനിലേക്ക് പച്ചക്കറി വില്‍ക്കേണ്ടെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി ഇക്കാര്യം നിര്‍ത്തിയതോടെ ഗുജറാത്ത് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത് ദിവസം മൂന്ന് കോടിയുടെ ബിസിനസ് നഷ്ടമാണ്.
. എന്നിരുന്നാലും രാജ്യ താല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കിയാണ് തീരുമാനം.
സാധാരണഗതിയില്‍ പാകിസ്ഥാനിലേക്ക് വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ നിന്നും പത്തുടണ്‍ പച്ചക്കറിയുമായി 50 ട്രക്കുകളാണ് പോകാറുള്ളത്. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ ട്രക്കുകള്‍ കെട്ടിക്കിടക്കുകയാണ്. 1997 ന് ശേഷം ഇതാദ്യമായിട്ടാണ് ഗുജറാത്ത് വ്യാപാരികള്‍ പാകിസ്ഥാനിലേക്കുള്ള കയറ്റുമതി നിര്‍ത്തിയത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നില കൈവരിക്കുന്നത് വരെ ഈ നില തുടരാനാണ് വ്യാപാരികളുടെ തീരുമാനം.
ദിനംപ്രതി മൂന്ന് കോടി നഷ്ടം വരുന്നുണ്ടെങ്കിലൂം വ്യക്തി താല്‍പ്പര്യത്തേക്കാള്‍ മുകളിലാണ് രാജ്യ താല്‍പ്പര്യമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Post Your Comments