NewsIndia

പരിഭ്രാന്തി മൂലം കോണ്‍ഗ്രസ് പാകിസ്ഥാന്‍റെ പക്ഷം പിടിക്കുന്നു: അമിത് ഷാ

സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ കാര്യത്തില്‍ ബിജെപി തീര്‍ച്ചയായും ജനങ്ങളുടെ അഭിപ്രായം ആരായുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.

ഖൂന്‍ കി ദലാലി (രക്തം കൊണ്ട് മുതലെടുക്കല്‍) പരാമര്‍ശത്തിലൂടെ രാഹുല്‍ഗാന്ധി സൈന്യത്തേയും, വീര ബലിദാനികളേയും, 125-കോടി ദേശവാസികളേയുമാണ് അവഹേളിച്ചതെന്ന്‍ അമിത് ഷാ പറഞ്ഞു. ബൊഫോഴ്സ്, എംബ്രയര്‍, 2ജി അഴിമതി, കല്‍ക്കരിഖനി അഴിമതി എന്നിവയിലൂടെയൊക്കെ “ദലാലി” നടത്തിയത് കോണ്‍ഗ്രസാണെന്നും ഷാ പറഞ്ഞു.

സര്‍ജിക്കല്‍ സ്ട്രൈക്ക് വിജയകരമായി നടത്തിയതിന് സന്തോഷം, ആവേശം, അഭിമാനം എന്നീ വികാരങ്ങള്‍ തോന്നേണ്ടതിന് പകരം കോണ്‍ഗ്രസിന് സങ്കടം ആണ് വന്നിരിക്കുന്നത്. ഇത് കാണിക്കുന്നത് കോണ്‍ഗ്രസിനുള്ളിലെ അടിസ്ഥാനപരമായ ന്യൂനതകളെയാണ്. ഇന്ത്യയിലെ ജനങ്ങളുടെ സന്തോഷത്തില്‍ പങ്ക്ചേരുന്നതിന് പകരം, പരിഭ്രാന്തരായി പാകിസ്ഥാന്‍റെ പക്ഷം ചേരുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നതെന്നും ഷാ ആരോപിച്ചു.

സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ പേരില്‍ ബിജെപി യാതൊരുവിധ മുതലെടുപ്പിനും ശ്രമിച്ചിട്ടില്ല എന്നും ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button