കണ്ണൂര്‍: ജീവന് ഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് രഹസ്യമായി മുഖ്യമന്ത്രിയെ കാറില്‍നിന്നു മാറ്റി. കണ്ണൂരില്‍ പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ സ്റ്റേറ്റ് കാറില്‍നിന്നും വേറൊരു സ്വകാര്യ കാറിലേക്ക് മാറ്റുകയായിരുന്നു. പി ജയരാജന് ഉപയോഗിക്കുന്ന സ്വകാര്യ കാറിലേക്കാണ് പിണറായി വിജയനെ മാറ്റിയത്.
മാവിലായിയിലെ എകെജി നഴ്സിംഗ് ഹോസ്റ്റലിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഉദ്ഘാടനം കഴിഞ്ഞ് അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് ബാങ്കിന്റെ വിപുലീകരിച്ച നാളികേര സംസ്കരണ ഫാക്ടറിയുടെ ഉദ്ഘാടനത്തിന് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങി മറ്റൊരു വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.
ഐഎസിന്റെ ഭീഷണിയാണ് വന്നതെന്ന് പറയുന്നു. മുന്നറിയിപ്പ് കിട്ടിയത് പോലീസ് അവഗണിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി പോലീസ് മറ്റൊരു മാര്‍ഗം സ്വീകരിക്കുകയായിരുന്നു.
Post Your Comments