ന്യൂഡൽഹി: ഇന്ത്യയുടെ മിന്നലാക്രമണത്തെ പറ്റിയുള്ള ചർച്ചകൾ രാജ്യത്ത് കൊഴുക്കുന്നു.ഇപ്പോഴിതാ മിന്നലാക്രമണത്തെ പറ്റി പരാമർശിച്ച് എൻ.സി.പി നേതാവ് ശരത് പവാർ രംഗത്തെത്തി ഇപ്പോഴത്തെ മിന്നലാക്രമണം പുതിയൊരു സംഭവമല്ലെന്നും കഴിഞ്ഞ യു.പി.എ ഭരണകാലത്ത് ഇന്ത്യൻ സൈന്യം നാല് മിന്നലാക്രമണങ്ങൾ നടത്തിയിരുന്നതായും പക്ഷേ അതൊന്നും പരസ്യപ്പെടുത്തിയിട്ടില്ലെന്നുമാണ് എൻ.സി.പി നേതാവ് ശരത് പവാറിന്റെ വാദം.
അതേസമയം ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിൽ സേനക്കും മോഡി സർക്കാറിനും പവാർ അഭിനന്ദനം അറിയിച്ചു. പക്ഷെ സൈന്യത്തിന്റെ നടപടികളെ പരസ്യമാക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. രഹസ്യമാക്കി സൂക്ഷിക്കേണ്ടവയാണ് ചില കാര്യങ്ങൾ. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മ്യാൻമറിൽ ഇത്തരത്തിൽ മിന്നലാക്രമണം നടത്തിയിരുന്നതായും എന്നാൽ യു.പി.എ സർക്കാർ ഇത് രഹസ്യമാക്കി വച്ചെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ബി.ജെ.പി നേതാക്കൾ നടത്തുന്ന അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments