ചെന്നൈ: തമിഴ്‌നാട്ടില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് തീരുമാനം. ഇങ്ങനെ വരുമ്പോള്‍ ആരാണ് ജയലളിതയ്ക്ക് പകരക്കാരനാവുക എന്ന വലിയ ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം നടന്‍ അജിത്ത് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
എന്നാല്‍, ഇ.പഴനിസ്വാമിയോ പനീര്‍സെല്‍വമോ ആയിരിക്കും മുഖ്യമന്ത്രിയാകുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ധനമന്ത്രി ഒ.പനീര്‍സെല്‍വം ഗവര്‍ണറെ കണ്ടു. പനീര്‍സെല്‍വം രണ്ടു തവണ ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും പനീര്‍സെല്‍വത്തിന് നറുക്കുവീഴുമോ എന്നാണ് വിലയിരുത്തല്‍.
രണ്ടാഴ്ചയിലധികമായി ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. അണുബാധയും കടുത്തപനിയും ശ്വാസതടസവും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
Post Your Comments