ശ്രീനഗര്‍● ജമ്മു കാശ്മീരിലെ പുതിയ സ്ഥിഗതികളില്‍ ഭീകരര്‍ കടുത്ത നിരാശയിലാണെന്ന് റിപ്പോര്‍ട്ട്. സ്ലീപ്പര്‍ സെല്ലുകള്‍ക്കും ഭീകര പരിശീലനം ലഭിച്ച കാശ്മീരി യുവാക്കള്‍ക്കും പാകിസ്ഥാനിലെ ഭീകര നേതാക്കള്‍ നല്‍കിയ സന്ദേശം ചോര്‍ത്തിയതില്‍ നിന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്.
എങ്ങനെയെങ്കിലും ശക്തമായ ആക്രമണം നടത്തണമെന്നാണ് ഭീകരര്‍ക്ക് പാകിസ്ഥാനില്‍ നിന്ന് നല്‍കുന്ന നിര്‍ദ്ദേശം. ചെറിയ ആക്രമത്തിന് പകരം വലിയ ആക്രമങ്ങള്‍ നടത്താനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ചില സന്ദേശങ്ങളില്‍ വലിയ ആക്രമണം നടത്താനാകാത്ത വിഷമവും നിരാശയും ഇന്ത്യയിലെ ഭീകരര്‍ പങ്കുവയ്ക്കുന്നുണ്ട്.
സൈനിക പോസ്റ്റുകളും തീവ്രവാദികള്‍ ലക്ഷ്യമിടുന്ന കാര്യവും ഇന്റലിജന്‍സ് ചോര്‍ത്തിയ ശബ്ദത്തിലുണ്ടായിരുന്നു. ഹന്ദ്വാരയിലെ ആക്രമത്തിലുള്‍പ്പെടെ ഈ ഗുണം സൈന്യത്തിന് ലഭിച്ചിരുന്നു. ബിഎസ്എഫ്-സിആര്‍പിഎഫ് ക്യാമ്പുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പോലീസിന്റെ കയ്യില്‍ നിന്നും തോക്കുകള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ സൈന്യവും ഇന്റലിജന്‍സും ആശങ്കാകുലരാണ്. സംഭവത്തില്‍ പോലീസുകാരില്‍ ചിലരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സൈന്യം സംശയിക്കുന്നത്.
അതേസമയം, താഴ്‌വരയില്‍ ഭീകരര്‍ക്ക് അടിതെറ്റി തുടങ്ങിയതാണ് സൂചന. സൈന്യത്തിനെതിരെ കല്ലേറ് നടത്താന്‍ പഴയത് പോലെ ആളെ കിട്ടാനില്ല. സ്ലീപ്പര്‍സെല്ലുകളും ഭീകരെയും ഉപയോഗിക്കുന്ന പാകിസ്ഥാനെതിരെ പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രശ്‌നം നടക്കുന്ന ശ്രീനഗറിലും പരിസരങ്ങളിലുമുണ്ടായിരുന്ന ഹുറിയത് കോണ്‍ഫറന്‍സ് സ്വാധീനം നാമാവശേഷമായെന്നും ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകര്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ തന്നെ പ്രതിഷേധം ശക്തിപ്പെട്ടതോടെ എങ്ങനെയും കടുത്ത ആക്രമണം നടത്തി ജനങ്ങളെ ആവേശത്തിലാക്കി തങ്ങളോടൊപ്പം നിര്‍ത്താനാണ് ഭീകരുടെ ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments