ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാം തനിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനായി ബി. എ ആളൂരിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി.
കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലെന്നും അതിനാലാണ് ആളൂരിനെ അഭിഭാഷകനായി വേണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും അമീർ അപേക്ഷയിൽ പറയുന്നു. നേരത്തേ, അമീറുൾ ഇസ്ലാമിന്‍റെ അഭിഭാഷകനാകാൻ ആളൂർ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അഅനുവദിച്ചിരുന്നില്ല. സൗമ്യകേസിലെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ കുപ്രസിദ്ധി നേടിയയാളാണ് ബി.എ ആളൂർ.
Post Your Comments