ഷാര്‍ജ : ഷാര്‍ജയില്‍ വാഹനം ഓണ്‍ ചെയ്തു പുറത്തിറങ്ങിയാല്‍ ഇനി കുടുങ്ങും. എഞ്ചിന്‍ ഓഫ് ചെയ്യാതെയും ഡോര്‍ ലോക്ക് ചെയ്യാതെയും വാഹനങ്ങളില്‍ നിന്നും ഇറങ്ങിപ്പോകുന്നവര്‍ക്ക് 300 ദിര്‍ഹം പിഴ ചുമത്തും. ഇത്തരത്തില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതായുള്ള പരാതികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.
വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സാധനങ്ങള്‍ വാങ്ങിക്കുവാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് പോകുന്നതും റെസ്‌റ്റോറന്റുകളില്‍ ഭക്ഷണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനുമാണ് പലരും വാഹനങ്ങള്‍ ഓഫ് ചെയ്യാതെ ഇറങ്ങിപ്പോവുന്നത്. ഈ അവസരം മുതലെടുത്ത് മോഷണം സംഘം വാഹനത്തിലെ വിലപിടിപ്പുള്ള സാധനങ്ങളും ചിലപ്പോള്‍ വാഹനങ്ങള്‍ തന്നെ കളവു ചെയ്യുന്നതായാണ് കണ്ടുവരുന്നത്. ഇത്തരം മോഷണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാനും സാധ്യതയില്ലാത്തിനാലാണ് നിയമ കര്‍ശനമാക്കുന്നത്. ‘വാഹനങ്ങള്‍ സംരക്ഷിക്കുക, സുരക്ഷിതത്വം ഉറപ്പുവരുത്തുക’ എന്ന തലക്കെട്ടില്‍ ഷാര്‍ജ പോലീസ് ആരംഭിച്ചിരിക്കുന്ന ക്യാംപെയിനിന്റെ ഭാഗമായാണ് പോലീസിന്റെ പുതിയ അറിയിപ്പ് പൊതുജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.
Post Your Comments