KeralaNews

സര്‍ക്കാര്‍ നിയമനങ്ങളില്‍ ഇ.പിയുടെ കുടുംബാധിപത്യം : പിണറായി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് ഇ.പി.ജയരാജന്റെ ‘ബന്ധു നിയമനം’

കണ്ണൂര്‍ : മന്ത്രി ഇ.പി ജയരാജന്റെ ഭാര്യാ സഹോദരി പി.കെ.ശ്രീമതിയുടെ മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയായി നിയമിച്ചത് വിവാദമായതിന് പിന്നാലെ സഹോദര പുത്രന്റെ ഭാര്യയുടെ ചട്ടം ലഘിച്ചുള്ള നിയമനവും വിവാദത്തിലേയ്ക്ക്. മന്ത്രി ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മകന്‍ നിശാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ആസ്ഥാനമായ കേരളാ സിറാമിക്‌സിന്റെ ജനറല്‍ മാനേജരായി ഒരുലക്ഷം രൂപ ശമ്പളത്തില്‍ നിയമിച്ചാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ബംഗുളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ദീപ്തിയ്ക്ക് ബികോം ബിരുദം മാത്രമാണുള്ളത് എന്നതും വിവാദത്തിന് കരുത്തു പകരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ നിയമത്തിന്റെ പേരില്‍ പാര്‍ട്ടി കണ്ണൂര്‍ ഘടകത്തിലും ശക്തമായ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയമനങ്ങളില്‍ കുടുംബാധിപത്യം കൊണ്ടുവരാനാണ് ജയരാജന്റെ ശ്രമമെന്ന് കുറ്റപ്പെടുത്തി കണ്ണൂരിലെ പാര്‍ട്ടി സഖാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പുറമേ ദീപ്തിയുടെ വിദ്യാഭ്യാസയോഗ്യതയും പരിഗണിക്കാതെയാണ് നിയമനം നടത്തിയിരിക്കുന്നത്.
നിലവില്‍ ഈ സ്ഥാനം വഹിച്ചിരുന്ന എ.ബാലകൃഷ്ണനെ പട്ടികജാതി വികസനബോര്‍ഡിന്റെ ചുമതലക്കാരനാക്കി മാറ്റി നിയമിച്ചുകൊണ്ടാണ് ദീപ്തിയെ ഇവിടേയ്ക്ക് നിയമിച്ചത്.
മന്ത്രിയായതിനു പിന്നാലെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കുന്ന ജയരാജനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ തകര്‍ക്കുകയാണ്. വിവാദം ശക്തമായതിനെ തുടര്‍ന്ന് പി.കെ ശ്രീമതിയുടെ മകന് നല്‍കിയ നിയമനം റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം തലയുയര്‍ത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button