ന്യൂഡൽഹി: പാക്കിസ്ഥാൻ സർക്കാർ വെബ്സൈറ്റുകൾക്കു ഇനി ഡെഡ് ലൈന്‍. ഇന്ത്യൻ ഹാക്കർമാരുടെ ആക്രമണം തുടങ്ങി. നിയന്ത്രണരേഖ മറികടന്നുള്ള ഇന്ത്യൻ സൈനിക നടപടിക്കുശേഷം നിരവധി പാക്കിസ്ഥാൻ വെബ്സൈറ്റുകൾ ആക്രമിക്കപ്പെട്ടതായാണ് വിവരം.
നേരത്തെ, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വെബ്സൈറ്റിനു നേർക്ക് പാക് ഹാക്കർമാര്‍ ആക്രമണം നടത്തിയിരുന്നു.
ഹാക്കിംഗിനു വിധേയമായ പാക്കിസ്ഥാൻ വെബ്സൈറ്റുകൾ തിരിച്ചുപിടിക്കുന്നതിനായി പാക് സാങ്കേതിക വിദഗ്ധർ ഇന്ത്യൻ ഹാക്കർമാർക്കു ബിറ്റ്കോയിൻ (ഓൺലൈൻ പണം) വാഗ്ദാനം ചെയ്തതായി ന്യൂസ് എക്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാഗ്ദാനങ്ങൾ ഇന്ത്യൻ ഹാക്കർമാർ നിരസിച്ചതായാണ് പുതിയ വിവരം. ഇതിനു മറുപടിയായി പാക് ഹാക്കർമാർ ഇന്ത്യൻ സൈറ്റുകൾക്കു നേർക്ക് ആക്രമണം നടത്തുമെന്ന് സൂചനയും ഇന്ത്യൻ ഹാക്കർമാർ നൽകിയിട്ടുണ്ട്.
Post Your Comments