പലര്‍ക്കും രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കുവാൻ മടിയാണ്. ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നവർ വിരളമാണ്. പലർക്കും വീണ്ടും ഉറങ്ങണം എന്ന മനോഭാവമാണ്.
ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ മനസു മാത്രം പോരാ അതിനു ശരീരം കൂടി അനുവദിക്കുണം. രാത്രിയിലെ ചിട്ടകൾ പ്രഭാതത്തിലെ ഉണര്‍ച്ചയെയും ദിനകര്‍മങ്ങളേയും ബാധിക്കും.
നല്ല പോലെ ഉറങ്ങിയെങ്കിൽ മാത്രമേ ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാൻ സാധിക്കു. ഉറങ്ങുന്നതിന് രണ്ടു മണിക്കാര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കണം. ദഹനത്തെ ഇത് സഹായിക്കും. നല്ല ദഹനം ഉറക്കത്തെയും സ്വാധീനിക്കും.
അതുപോലെ രാത്രി മദ്യം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ഉറക്കത്തെ സഹായിക്കുമെന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ മദ്യം ഉറക്കത്തെ സഹായിക്കുകയല്ല മറിച്ച് ശരീരത്തെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായാണ് ക്ഷീണിച്ച ഉറക്കമാണ് ലഭിക്കുന്നത്. പിന്നേറ്റ് രാവിലെ എഴുന്നേൽക്കാൻ വളരെ ബുദ്ധിമുട്ടും. മദ്യം ഇടയ്ക്കിടെ മൂത്രമൊഴിക്കുവാനുള്ള തോന്നലുണ്ടാക്കുമെന്നതിനാല്‍ ഉറക്കവും തടസപ്പെടും.
രാവിലെ എഴുന്നേറ്റാൽ വെള്ളം കുടിക്കണം. നീണ്ട മണിക്കൂറുകള്‍ വെള്ളം കുടിക്കാത്തത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ക്ഷീണം തോന്നാതിരിക്കാന്‍ ഇത് പ്രധാനമാണ്. സൂര്യപ്രകാശം ലഭിച്ചാല്‍ തലച്ചോറിലെ പീനിയല്‍ ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും മെലാട്ടനിന്റെ ഉല്‍പാദനം കുറയുകയും ചെയ്യും. മെലാട്ടനിന്‍ ഉന്മേഷം കെടുത്തുന്ന ഒന്നാണ്.
യോഗ, വ്യായാമം എന്നിവ ശരീരത്തിനും മനസിലും കൂടുതല്‍ ഊര്‍ജം നല്‍കും. ദിവസത്തേക്കു മുഴുവനുമുള്ള ഊര്‍ജം കാത്തുസൂക്ഷിക്കാന്‍ ഇത് സഹായിക്കും. പ്രഭാതഭക്ഷണം ഒരുകാരണവശാലും ഒഴിവാക്കാൻ പാടില്ല. മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിനൊടുവില്‍ ശരീരത്തിന് ഭക്ഷണം ആവശ്യമാണ്. നല്ലൊരു ബ്രേക് ഫാസ്റ്റിന് ദിവസം മുഴുവനുമുള്ള ഊര്‍ജം നല്‍കാനും സാധിക്കും.
Post Your Comments