കേരള സ്റ്റേറ്റ് എനർജി കൺസർവേഷൻ അവാർഡ് 2022 കരസ്ഥമാക്കി കേരള ഡെവലപ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ. എനർജി മാനേജ്മെന്റ് സെന്ററാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ബിൽഡിംഗ് വിഭാഗത്തിലാണ് ഇത്തവണ കെ- ഡിസ്കിന് അവാർഡ് ലഭിച്ചിട്ടുള്ളത്. ഊർജ്ജ വിനിയോഗം, ഊർജ്ജ സംരക്ഷണം, ഗവേഷണം, കാര്യക്ഷമത മേഖലകളിലെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.
കെ- ഡിസ്കിന്റെ വഴുതക്കാടുള്ള കെട്ടിടം 48 ഡിസിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പൊതുകെട്ടിടം കൂടിയാണ്. റൂഫ് ടോപ്പ് സോളാറും, ബാറ്ററി സംഭരണവും ഊർജ്ജ സംരക്ഷണം മാതൃകയിൽ വിഭാവനം ചെയ്താണ് ഇത്തരത്തിലുള്ള കെട്ടിടങ്ങളിൽ ഊർജ്ജ സംരക്ഷണം ഉറപ്പുവരുത്തുന്നത്. ഡിസംബർ 14 നടക്കുന്ന ചടങ്ങിലാണ് കെ- ഡിസ്കിന് പുരസ്കാരങ്ങൾ നൽകുക. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പത്തൊമ്പതുകാരൻ പിടിയിൽ
Post Your Comments