International

സിന്തോള്‍ ഓയില്‍ കുത്തിവെച്ച് ഭീമനായ ഹീമാന്‍, കണ്ടാല്‍ ഞെട്ടും!

ആണ്‍പിള്ളേര്‍ക്ക് എന്തിനാടാ സിക്‌സ്പാക്ക് എന്നു ചോദിച്ച കാലമൊക്കെ പണ്ട്. ഇന്ന് മസിലുകള്‍ പെരുപ്പിക്കാന്‍ ആണ്‍കുട്ടികള്‍ കഷ്ടപ്പെടുന്നത് കണ്ടാല്‍ സങ്കടം തോന്നും. എന്നാല്‍, ബ്രസീലിലെ സാവോ പോളോ സ്വദേശിയായ സെഗാറ്റോയുടെ ജീവിതമാണ് വിചിത്രം. മസിലുകള്‍ കൂട്ടാന്‍ ഇയാള്‍ ചെയ്യുന്നത് കേട്ടാല്‍ ഞെട്ടും.

ഹള്‍ക്ക് എന്നും ഹീമാന്‍ എന്നുമൊക്കെയാണ് നാട്ടുകാര്‍ സെഗാറ്റോയെ വിളിക്കുന്നത്. രൂപം കണ്ടാല്‍ ആരും ഒന്നു പേടിക്കും. എന്നാല്‍, മസിലുകള്‍ക്കുവേണ്ടി സെഗാറ്റോ ചെയ്യുന്നത് ശരീരത്തിനു ദോഷകരമായ കാര്യങ്ങളാണ്. 48 കാരനായ ഇയാള്‍ക്ക് കെട്ടിട നിര്‍മ്മാണമാണ് തൊഴില്‍. എങ്ങനെയെങ്കിലും ശരീര വലിപ്പം കൂട്ടണം എന്ന വാശിയില്‍ സെഗാറ്റോ.

പ്രശസ്ത അമേരിക്കന്‍ നടന്‍ അര്‍ണോള്‍ഡ് ഷ്വാസ്നെഗറുടെ ശരീരം കണ്ടാണ് സെഗാറ്റോ ഇത്തരത്തില്‍ മസില്‍ ഭ്രാന്തനായി മാറിയത്. സിന്തോള്‍ ഓയില്‍( മസില്‍ വര്‍ദ്ധനയ്ക്കായുള്ള എണ്ണ) ശരീരത്തില്‍ കുത്തിവയ്ക്കുകയാണ് പതിവ്. സെഗാറ്റോയുടെ അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മസില്‍ ആവശ്യമുണ്ട് എന്നു തോന്നുന്ന സ്ഥലത്ത് എണ്ണ നേരിട്ടു കുത്തിവെയ്ക്കും.

അഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് 12 ഇഞ്ച് ഉണ്ടായിരുന്ന പേശിയുടെ വലിപ്പ് ഇന്ന് 23 ഇഞ്ചായി. ഇത് 27 ഇഞ്ചാക്കാനുള്ള പരിശ്രമത്തിലാണ് സെഗാറ്റോ. ചെറുപ്പത്തില്‍ മെലിഞ്ഞുണങ്ങിയ ശരീരമായിരുന്നത്രേ. ഇതുമൂലം കുറേ കളിയാക്കല്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് സെഗാറ്റോ പറയുന്നു. ജിമ്മില്‍ നിന്നു പരിചയപ്പെട്ട സുഹൃത്താണ് സിന്തോള്‍ ഓയില്‍ ഉപയോഗിക്കാന്‍ ശീലിപ്പിച്ചത് എന്നു സെഗാറ്റോ പറയുന്നു. ഇപ്പോള്‍ 88 കിലോ ഭാരമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button