രണ്ട് വര്‍ഷത്തോളമായി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കാത്ത് കിടക്കുകയായിരുന്ന എച്ച്.ഐ.വി ആന്‍ഡ് ഏയ്‌ഡ്സ് (പ്രതിരോധവും നിയന്ത്രണവും) ബില്‍ 2014-ലെ ഭേതഗതികള്‍ക്ക് ഒടുവില്‍ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ യോഗത്തിലാണ് ബില്ലിലെ ഭേതഗതികള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്.
ആരുടേയും സമ്മതം ഇല്ലാതെ എച്ച്.ഐ.വി ടെസ്റ്റിന് വിധേയരാക്കാന്‍ പാടില്ല എന്ന്‍ ബില്ലില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. അതുപോലെതന്നെ, എച്ച്.ഐ.വി പോസിറ്റീവായ ഒരു വ്യക്തിയുടെ സമ്മതം കൂടാതെ അയാളെ യാതൊരുവിധ ചികിത്സകള്‍ക്കും വിധേയരാക്കാനും കഴിയില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. എച്ച്.ഐ.വി ടെസ്റ്റിംഗ്, ചികിത്സ, ഗവേഷണം ഇവയില്‍ രഹസ്യാത്മകത പുലര്‍ത്തണമെന്നും ബില്ലില്‍ പറയുന്നു.
തൊഴില്‍, വിദ്യാഭ്യാസ പ്രവേശനം, ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കല്‍,പാര്‍പ്പിടം വാങ്ങല്‍, വാടകയ്ക്കെടുക്കല്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ സ്ഥാനങ്ങളിലേക്ക് മത്സരിക്കല്‍, ഇന്‍ഷുറന്‍സിന്‍റെ ചട്ടങ്ങള്‍ എന്നീ കാര്യങ്ങളില്‍ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന കാര്യം പറഞ്ഞ് ഒരു വ്യക്തിയോടും വിവേചനം പാടില്ല എന്നും ബില്ലില്‍ പറയുന്നു.
“കോടതിയുത്തരവ് പ്രകാരമോ, ഒരു വ്യക്തിയില്‍ നിന്ന്‍ അയാളുടെ സ്വന്തംഇഷ്ടപ്രകാരം നല്‍കുന്ന സമ്മതപത്രം വാങ്ങാതെയോ ആര്‍ക്കും, ആരേയും എച്ച്.ഐ.വി പോസിറ്റീവ് ആണോ അല്ലയോ എന്ന കാര്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനാവില്ല എന്നും ബില്ലില്‍ നിബന്ധനയുണ്ട്.
Post Your Comments