തിരുവനന്തപുരം : ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ജാഗ്രതൈ, എന്താണെന്നല്ലേ ? ഇനി മുതല്‍ ക്ലാസ് കട്ട് ചെയ്ത മുങ്ങുന്നവരുടെ പിന്നാലെ തേര്‍ഡ് ബെല്‍ അലര്‍ട്ട് ആപ്പ് വരുന്നു. വി.എച്ച്.എസ്.ഇയിലാണ് ഇത് നടപ്പിലാക്കുന്നത്. ഇവിടുത്തെ കുട്ടികള്‍ സ്ഥിരമായി ക്ലാസില്‍ വരാതെ മുങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അലര്ട്ടാവുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികളുടെയും വിവരം തേര്‍ഡ് ബെല്ലില്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ വി.എച്ച്.എസ്.ഇ സ്കൂളുകള്‍ക്കും സൗജന്യമായി ഉപയോഗിക്കാം. ഇന്ന് മുതല്‍ ഇത് നിലവില്‍ വരുമെന്ന് വി.എച്ച്.എസ്.ഇ ഡയറക്ടര്‍ കെ.പി. നൗഫല്‍ അറിയിച്ചു. സ്കൂളില്‍ എത്തിയില്ലെങ്കില്‍ അക്കാര്യം മെസേജിലൂടെ രക്ഷിതാവിനെ അറിയിക്കും. ക്ലാസ് തുടങ്ങിയാലുടന്‍ ഹാജര്‍ പരിശോധിക്കും. കുട്ടിയില്ലെന്ന് കണ്ടാല്‍ അപ്പോള്‍ തന്നെ ഐ.വി.ആര്.എസ് സംവിധാനമുപയോഗിച്ച് രക്ഷിതാവിന് വോയിസ് മെസേജ് പോകും. സംസ്ഥാനത്ത് ആദ്യമായാണ് ഇത് നടപ്പിലാക്കുന്നത്. പ്രിന്‍സിപ്പലോ അദ്ധ്യാപകനോ ആയിരിക്കും ഇത് നിയന്ത്രിക്കുന്നത്.
Post Your Comments