പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. മുസാഫറാബാദ്, കോട്ട്ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്വര എന്നിവിടങ്ങളിലായി പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. പാക് അധീന കശ്മീരികളാണ് ഇത്തരം തീവ്രവാദ സംഘടനകളെ ഏറ്റവും കൂടുതല്‍ വെറുക്കുന്നതെന്നും, താലിബാന്റെ ഭീകര ക്യാംപുകള്‍ നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി. ഇന്ത്യക്കെതിരായ നിഴല്‍ യുദ്ധത്തില്‍ പാക് ചാര സംഘടനയായ ഐഎസ്ഐ തങ്ങളുടെ പ്രദേശത്തെ ഉപയോഗിക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.
Post Your Comments