India

ഇന്ത്യയുടെ മിന്നലാക്രമണം കെട്ടുക്കഥ; രാജ്യാന്തര സമൂഹം ഒന്നായി പ്രതികരിക്കണമെന്ന് പാക്ക് സൈനിക മേധാവി

ന്യൂഡല്‍ഹി: ഇന്ത്യയുടെ മിന്നലാക്രമണം നടന്നുവെന്ന് ശരിവെക്കാന്‍ സാധിക്കില്ലെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ്. അങ്ങനെയൊരു ആക്രമണം നടന്നിട്ടില്ല. മിന്നലാക്രമണം സംബന്ധിച്ച് ഇന്ത്യ പറയുന്ന കെട്ടുകഥകള്‍ക്കെതിരെ രാജ്യാന്തര സമൂഹം ഒന്നായി പ്രതികരിക്കണമെന്നും അദ്ദേഹം പറയുന്നു.

ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശ നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഷരീഫിന്റെ പ്രതികരണം. ഭീകരവാദത്തിനെതിരായ രാജ്യാന്തര സമൂഹത്തിന്റെ പോരാട്ടത്തില്‍ സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ രാജ്യമാണ് പാക്കിസ്ഥാനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഭീകരവാദത്തെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇതിന്റെ പേരില്‍ തങ്ങളെ ആക്രമിക്കാന്‍ വന്നാല്‍ തക്ക തിരിച്ചടി നല്‍കാന്‍ പാക്ക് സൈന്യം സജ്ജമാണെന്നും സൈനിക മേധാവി പറഞ്ഞു. ഓപ്പറേഷന്‍ സാര്‍ബ്-ഇ-ആസ്ബ് വഴി രാജ്യത്തെ എല്ലാവിധ ഭീകരവാദ പ്രവര്‍ത്തനങ്ങളെയും പാക്ക് സൈന്യം വേരോടെ പിഴുതെറിഞ്ഞതാണ്.

എന്നിട്ടും ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി മുദ്രകുത്തുന്നു. ഇത്തരം ലക്ഷ്യത്തോടെ തങ്ങള്‍ക്കെതിരായ നീക്കങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും റഹീല്‍ ഷരീഫ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button