NewsIndia

ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടിനു ഇന്ത്യ ഒരുങ്ങുന്നു

ഡൽഹി: അതിര്‍ത്തിയില്‍ അതീവ ജാഗ്രതയോടെ നിലകൊള്ളാനും, തീവ്രവാദികളെയും നുഴഞ്ഞുകയറ്റക്കാരെയും തുരത്താനും സൈന്യത്തിന് അടിയന്തിര നിര്‍ദേശം കൊടുത്തെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന് ആവശ്യമായതെന്തൊക്കെയെയാണെന്ന് ഉടനറിയിക്കാക്കാൻ നിർദേശം നൽകി. ആവശ്യമായ ആയുധം വാങ്ങാനുള്ള സംവിധാനമൊരുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനകം തന്നെ കരസേനയുടെ എല്ലാ വിഭാഗങ്ങളും നിര്‍ദേശം കൈപ്പറ്റിക്കഴിഞ്ഞു. എത്രയും പെട്ടന്ന് ആവശ്യമായ കാര്യങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശം.സര്‍ജിക്കല്‍ ആക്രമണം കഴിഞ്ഞയുടന്‍ തന്നെ, 250ഓളം മൈന്‍ പ്രതിരോധ വാഹനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ സൈന്യം ആരംഭിച്ചിരുന്നു. എല്ലാ മേഖലയിലും എത്താന്‍ കഴിയുന്ന വാഹനങ്ങളാകുമിത്.

തോക്കുകള്‍, ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍, ഹാന്റ് ഹെല്‍ഡ് തെര്‍മ്മല്‍ ഇമേജറുകള്‍, രാത്രി കാഴ്ചാ ഉപകരണങ്ങള്‍, മികച്ച വാര്‍ത്താവിനിമയത്തിന് പുതിയ സാന്റ് ബാഗുകള്‍, തുടങ്ങി ഒട്ടേറെ അആവശ്യങ്ങൾ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉയർന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകുമ്പോളെല്ലാം ഇത്തരം നടപടികള്‍ ഉണ്ടാകാറുണ്ടെന്നും, ഭൂരിപക്ഷം ഓര്‍ഡറുകളും ലഭിക്കാറില്ലെന്നും സൈനിക വൃത്തങ്ങള്‍ തന്നെ പറയുന്നു. എന്നാല്‍ ഈ സമയത്ത് എല്ലാ കാര്യങ്ങളും കൃത്യമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button