![ak-saseedran2](/wp-content/uploads/2016/10/ak-saseedran2.jpg)
തിരുവനന്തപുരം: പ്രതിസന്ധി തുടരുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. സമരം നടത്തി സര്‍വീസ് മുടക്കുന്നത് ശരിയാണോയെന്ന് ജീവനക്കാരോട് ശശീന്ദ്രന്‍ ചോദിക്കുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല. കെഎസ്ആര്‍ടിസിയാണ് ഇതു നല്‍കേണ്ടത്.
പ്രതിസന്ധി തുടരുന്നതാണ് ശമ്പളം മുടങ്ങാന്‍ കാരണം. പെന്‍ഷന്‍ കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് അന്‍പതു ശതമാനം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഇന്നു ശമ്പളം നല്‍കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. എസ്ബിടിയില്‍നിന്ന് വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ച നടത്തുകയാണ്.
Post Your Comments