ഡൽഹി: എയര്‍ഏഷ്യയ്ക്ക് പിന്നാലെ യാത്രാ നിരക്കില്‍ ഇളവുമായി മുംബൈ ആസ്ഥാനമായ ജെറ്റ് എയര്‍വെയ്സും. ജെറ്റ് എയര്‍വെയ്സിന്റെ പുതിയ ഓഫര്‍ നിരക്ക് ആരംഭിക്കുന്നത് ചെലവുകളെല്ലാം ഉള്‍പ്പെടെ 939 രൂപയിലാണ്. ജെറ്റ് എയര്‍വെയ്സ് ഒക്ടോബര്‍ നാല് മുതല്‍ ഒക്ടോബര്‍ ഏഴ് വരെ മാത്രമാണ് ഓഫറിന് കീഴില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കുന്നത്. ഓഫറിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ എട്ട് മുതലാണ് സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുക.
കുറഞ്ഞ നിരക്കായ 939 രൂപയില്‍ ജെറ്റ് എയര്‍വെയ്സ് ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത് ബംഗളൂരു-കൊച്ചി റൂട്ടിലാണ്. ഓഫറിന് കീഴില്‍ അഹമ്മദബാദ്-മുംബൈ റൂട്ടില്‍ 1057 രൂപയും, അഹമ്മദബാദ്-ദില്ലി റൂട്ടില്‍ 1952 രൂപയും, ദില്ലി-പൂണെ റൂട്ടില്‍ 3391 രൂപയും, കൊല്‍ക്കത്ത-ദില്ലി റൂട്ടില്‍ 2504 രൂപയുമാണ് ഈടാക്കുന്നത്.
പക്ഷെ ഓഫറിന് കീഴില്‍ എത്ര സീറ്റുകള്‍ ലഭിക്കും എന്നതിന് ജെറ്റ് എയര്‍വെയ്സ് വ്യക്തമാക്കിയിട്ടില്ല. ഓഫറിന് കീഴില്‍ റദ്ദു ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ട് അനുവദിക്കില്ലെന്നും ജെറ്റ് എയര്‍വെയ്സ് വ്യക്തമാക്കുന്നുണ്ട്.
Post Your Comments