
നാഗ്പൂര്‍ : നാഗ്പൂരില്‍ 18 കാരന്റെ ശരീരത്തില്‍ നിന്ന് 18 സെന്റീമീറ്റര്‍ നീളമുള്ള ‘വാല്‍’ നീക്കം ചെയ്തു. ശരീരത്തിലെ വാലിന്റെ അസാധാരണമായ വളര്‍ച്ച യുവാവിന് അസഹനീയമായ വേദനയുണ്ടാക്കിയതിനെ തുടർന്ന് നാഗ്പൂരിലെ ഗവണ്‍മെന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍മാരുടെ സംഘമാണ് ശസ്ത്രക്രിയയിലൂടെ ‘വാൽ ‘ നീക്കം ചെയ്തത്.
യുവാവിന്റെ ശരീരത്തിൽ വാൽ വളരുന്നതായി വീട്ടുകാരെ അറിയിച്ചെങ്കിലും അന്ധവിശ്വാസവും നാണക്കേടും കാരണം ആശുപത്രിയിൽ പോകാതെ ഇരിക്കുകയായിരുന്നു. ഇത്തരത്തില്‍ വാല്‍ ഉണ്ടാകുന്നത് ന്യൂറോ ഡെവലപ്‌മെന്റ് അബോനോര്‍മാലിറ്റി കൊണ്ടാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. പ്രമോദ് ഗിരി പറഞ്ഞു.
Post Your Comments