Gulf

സ്‌കൂളില്‍നിന്ന് ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി രണ്ടാനമ്മ മകളുടെ കഴുത്തറുത്തു!

മനാമ: മക്കളെ കൊല്ലാനും മടിയില്ലാത്ത അമ്മമാരാണ് ഇപ്പോഴുള്ളത്. സൗദി അറേബ്യയില്‍ സംഭവിച്ചത് ഹൃദയം നുറുക്കുന്ന ക്രൂരകൃത്യമാണ്. രണ്ടാനമ്മ മകളെ കഴുത്തറത്തു കൊല്ലുകയാണുണ്ടായത്. റീം അല്‍ റഷീദ് എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ആറുവയസ്സുകാരിയെയാണ് യുവതി കൊലപ്പെടുത്തിയത്. സ്‌കൂള്‍ സമയം തീരുന്നതിന് മുന്‍പ് സ്‌കൂളിലെത്തിയ ഇവര്‍ കുട്ടിയെ നേരത്തെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. സ്‌കൂളില്‍ നിന്നും കുട്ടിയുമായി ഒരു ഒഴിഞ്ഞ പ്രദേശത്തേക്കാണ് യുവതി പോയത്. അവിടെവെച്ച് കത്തികൊണ്ട് കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു.

കൊലപ്പെടുത്തുന്നത് ഒരാള്‍ കണ്ടതാണ് യുവതിയെ കുടുക്കിയത്. തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ കൊല്ലാന്‍ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button