IndiaNewsSports

കിവീസിനെതിരെ കളിച്ചത് വേദന ഉള്ളിലൊതുക്കി: പ്രതിബദ്ധതയ്ക്ക് ആദരം ഏറ്റുവാങ്ങി ഷമ്മി

കൊൽക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഷമ്മി കളിച്ചത് വേദന ഉള്ളിലടക്കി. ടെസ്റ്റിന്റെ രണ്ടാം ദിവസമായിരുന്നു ഷമ്മിയുടെ മകള്‍ ഐറയെ ശ്വാസതടസ്സത്തെതുടര്‍ന്ന് ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീടുള്ള മൂന്ന് ദിവസങ്ങളിലും ഷമ്മി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. ഷമ്മിയുടെ കളിയോടുളള ഈ പ്രതിബദ്ധത ആളുകളുടെ ആദരം ഏറ്റുവാങ്ങുകയാണ്.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ കാലിലെ ഗുരുതരപരിക്കുകളോടെയാണ് ഷമ്മി കളിച്ചത്. പിന്നീട് ശാസ്ത്രക്രിയയ്‍ക്ക് വിധേയനാകുകയും ചെയ്തു. ഈ ആത്മാർത്ഥതയ്ക്ക് രണ്ട് കോടി രൂപ ബിസിസിഐ സമ്മാനമായി നൽകിയിരുന്നു . ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലായി ആറ് വിക്കറ്റുകളാണ് മുഹമ്മദ് ഷമ്മി വീഴ്ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button