കോഴിക്കോട്: ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായതിന്റെ തുടര്‍ച്ചയായി അന്വേഷണം കൂടുതല്‍ മേഖലകളിലേയ്ക്ക്. ഐസിസിനോട് താല്‍പ്പര്യമുള്ള കൂടുതല്‍ യുവാക്കളെയും ഒപ്പം കുറ്റ്യാടിയിലെ ഒരു പള്ളി ഖത്തീബിനെയും എന്‍ഐഎ നിരീക്ഷിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കുറ്റ്യാടിയില്‍ പുതുതായി നിര്‍മിക്കപ്പെട്ട ഒരു പള്ളിയുടെ ഖത്തീബാണ് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്.
ഇദ്ദേഹത്തിന്റെ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ മതവിദ്വേഷം സൃഷ്ടിക്കുന്നതായും തീവ്രനിലപാട് വെച്ചുപുലര്‍ത്തുന്നതായും നാട്ടുകാര്‍ നേരത്തെത്തന്നെ ആരോപിച്ചിരുന്നു.
ഓണാഘോഷത്തിന് ഇതരമതസ്ഥര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതുപോലും നിഷിദ്ധമെന്ന് പ്രചരിപ്പിക്കുന്ന പ്രഭാഷകനെതിരെ നാട്ടുകാര്‍ സംഘടിച്ച് കമ്മിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍, ഖത്തീബിനെ ഒഴിവാക്കാന്‍ കമ്മിറ്റി തയ്യാറായില്ല.
ഇടക്കാലത്ത് ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഖത്തീബിനെ മാറ്റിയിരുന്നു. പക്ഷേ വീണ്ടും കുറ്റ്യാടിയില്‍ത്തന്നെ തിരിച്ചെത്തുകയായിരുന്നു. പള്ളി കമ്മിറ്റിയില്‍ ആര്‍ക്കെങ്കിലും ഇയാളോട് പ്രത്യേക മമതയുണ്ടോ എന്നും , ഐ.എസ് ആശയം പ്രചരിപ്പിക്കണമെന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ തിരികെ കൊണ്ടുവരുന്നതാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന
താടിവെക്കല്‍, സ്ത്രീകള്‍ മുഖംമറയ്ക്കല്‍, പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ നെരിയാണിക്കു മുകളിലാക്കല്‍, ഓണസദ്യ കഴിക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ വളരെ കാര്‍ക്കശ്യം പുലര്‍ത്തുന്ന രൂപത്തിലുള്ളതാണ് ഖത്തീബിന്റെ പ്രഭാഷണങ്ങള്‍. ഇതുപോലെ തന്നെയാണ് അറസ്റ്റിലായ യുവാക്കളുടെ രീതികളും. ഇതാണ് പള്ളി ഖത്തീബിനെ നിരീക്ഷിയ്ക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചത്
Post Your Comments