India

കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താക്കീത്. നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് വീമ്പു പറച്ചില്‍ വേണ്ടെന്നാണ് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് താക്കീത് ചെയ്തത്. ബന്ധപ്പെട്ട അധികാരികള്‍ മാത്രം ഇതേക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം പാകിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനിടെ, കോണ്‍ഗ്രസ് നേതാക്കളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മിന്നലാക്രമണം നടത്തിയതിന്റെ തെളിവുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിമാര്‍ക്ക് മോദി ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button