ലണ്ടൻ: യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബ്രിട്ടന്റെ തീരുമാനം. ബ്രിട്ടനിലേക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറിയ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടാകും. അതുപോലെ ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകളെ ജോലിക്കെടുക്കുന്നത് ബ്രിട്ടീഷ് കമ്പനികൾക്കും ബുദ്ധിമുട്ടുണ്ടാകും.
സർക്കാറിന്റെ നയം ആഭ്യന്തര സെക്രട്ടറി ആംബർ റൂഡാണ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. തൊഴിൽ, വിദ്യാഭ്യാസ കുടിയേറ്റങ്ങൾ ഒരു പോലെ നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആംബർ റൂഡ് വ്യക്തമാക്കി. നിയമങ്ങൾ അടുത്ത വർഷം മുതൽ കർശനമാക്കും. ബാങ്കുകൾ അനധികൃത കുടിയേറ്റക്കാർക്ക് സേവനം നൽകരുതെന്നും ആംബർ റൂഡ് പറഞ്ഞു.
Post Your Comments