KeralaNews

ഇന്ത്യക്കെതിരെ ഉള്ള ചൈനീസ് നിലപാടിൽ വ്യാപക പ്രതിഷേധം;ചൈനീസ് ഉത്പന്നങ്ങൾ ബോയ്‌കോട്ട് ചെയ്യാൻ ജനങ്ങൾ സ്വമേധയാ രംഗത്ത്

ചൈനീസ് ഉത്പന്നങ്ങൾ ഉപേക്ഷിക്കാൻ ഒരുങ്ങി മലയാളികൾ. ഇന്ത്യയോടുള്ള ചൈനയുടെ നിലപാടിനെ തുടർന്നാണ് സമൂഹിക മാധ്യമങ്ങളിൽ കൂടി ഇത്തരം ഒരു പ്രതിഷേധ മുറ. ചൈനയ്‌ക്കെതിരെ യുദ്ധം ചെയ്യേണ്ടത് പട്ടാളക്കാരല്ലെന്നും പൊതുജനങ്ങളാണ് മുന്നിട്ട് ഇറങ്ങേണ്ടതുമെന്നാണ് ഈ പോസ്റ്റിൽ പറയുന്നത്. #boycottchinese എന്ന ഹാഷ് ടാഗിൽ ചൈനീസ് ഉത്പന്നങ്ങൾ വാങ്ങാതിരിക്കാം എന്ന ക്യാമ്പയിനു പൊതുജനങ്ങൾ സ്വമേധയാ വന്നിരിക്കുകയാണ്.
സോഷ്യൽ മീഡിയ ഉപയോഗിച്ച് ട്രോളുകൾ സൃഷ്ടിക്കാൻ കഴിയുന്ന മലയാളികൾക്ക് എന്തുകൊണ്ട് ഈ മാധ്യമം ഉപയോഗിച്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരെ രംഗത്ത് വന്നുകൂടായെന്ന് ഈ പോസ്റ്റിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര കരാറുകളും WTO നിയമങ്ങളും കാരണം കേന്ദ്ര ഗവണ്മെന്റിനു ചൈനീസ് ഉത്പന്നങ്ങൾ നിരോധിക്കാൻ സാധിക്കില്ല. പക്ഷെ ജനങ്ങൾക്ക് ബഹിഷ്ക്കരിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button