ബെര്‍മിംഗ്ഹാം: ലാന്‍ഡ് ചെയ്യുന്നതിനിടെ കാറ്റില്‍ പെട്ട് വിമാനം ആകാശത്ത് ചുറ്റിത്തിരിഞ്ഞു. ലാന്‍ഡ് ചെയ്യാനാകാതെ വട്ടം കറങ്ങിയ വിമാനത്തില്‍ യാത്രക്കാര്‍ പരിഭ്രാന്തരായി. ബെര്‍മിംഗ്ഹാം വിമാനത്താവളത്തിലാണ് സംഭവം. എയര്‍ബസിന്റെ A 321 വിമാനമാണ് കാറ്റില്‍പെട്ടത്. ശക്തമായ കാറ്റുമൂലം രണ്ടുതവണ ലാന്‍ഡ് ചെയ്യാന്‍ നോക്കിയിട്ടും സാധിച്ചില്ല. രണ്ടാമത്തെ ശ്രമത്തിലാണ് വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ സാധിച്ചത്. ഫ് ളംഗ്‌സംഗ് എന്ന യൂട്യൂബ് ചാനലാണ് വിമാനം കാറ്റില്‍പെട്ട് വട്ടം കറങ്ങുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
ലാന്‍ഡ് ചെയ്യാനായി ശ്രമിക്കുമ്പോള്‍ കാറ്റില്‍ വിമാനം ആടിയുലയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതോടെ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്ത് പറന്നുയര്‍ന്നു. തുടര്‍ന്ന് വീണ്ടും താഴേക്കു വന്ന് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. രണ്ടാംതവണയും ലാന്‍ഡിംഗിനു ശ്രമിക്കുമ്പോള്‍ വിമാനം എയര്‍പോര്‍ട്ടില്‍ വലം വയ്ക്കുന്നതും കാണാം. ഇത്തവണ വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചു.
ഒക്ടോബര്‍ ഒന്നിനാണ് ഫ്‌ളംഗ്‌സംഗ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം ഏഴരലക്ഷത്തില്‍ അധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.
Post Your Comments