India

ഇന്ത്യ-പാക്‌ യുദ്ധമുണ്ടായാല്‍ ആരോടൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി ബംഗ്ലാദേശ്

ധാക്ക● ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ തങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ബംഗ്ലാദേശ്. ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ബംഗ്ലാദേശ് വിവിധ വിഷയങ്ങളില്‍ പലപ്പോഴായി ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും ബംഗ്ലാദേശ് ആഭ്യന്തമന്ത്രി അസാദുസ്സ് അമാന്‍ ഖാന്‍ കമാല്‍ പറഞ്ഞു.

പാകിസ്ഥാനുമായി ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്നില്ല. ഇരു രാജ്യങ്ങളും തമ്മില്‍ 1,200 മൈലിലധികം ദൂരമുണ്ട്. അത് കൊണ്ട് പാകിസ്ഥാന്‍ എന്ത് ചെയ്താലും തങ്ങളെ ബാധിക്കില്ല. 1971 ല്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് അയച്ച ശേഷം അവരെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉറി ഭീകരാക്രമണത്തോടെയാണ് ഇന്ത്യ-പാക് പ്രശ്നം ഇത്രയധികം രൂക്ഷമായതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button