ന്യൂഡല്‍ഹി: നൂറിലേറെ ഭീകരര്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഭീകരര്‍ ഏതുനിമിഷവും അതിര്‍ത്തി കടന്നെത്തും. അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യം അറിയിച്ചു. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അജിത് ഡോവലിന്റെ മുന്നറിയിപ്പ്.
മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ക്ക് പാക് സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മിന്നലാക്രമണം കെട്ടിച്ചമച്ചതാണെന്ന ആരോപണം ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം വീഡിയോ പുറത്തുവിടുമെന്നാണ് സൂചന.
സൈന്യം കേന്ദ്രത്തിന് ദൃശ്യങ്ങള്‍ കൈമാറിയതായാണ് വിവരം. ആക്രമണം മുന്‍നിര്‍ത്തി ഇന്ത്യന്‍ അതിര്‍ത്തിയിലും തീരപ്രദേശങ്ങളിലും സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments