ദുബായ്● യു.എ.ഇ കപ്പലിന് നേരെ യമനിലെ ഹൂത്തി വിമതരുടെ ആക്രമണം. യെമനിലെ ഏദനിലേക്ക് സഹായവുമായി പോയ യു.എ.ഇ നേവിയുടെ കപ്പലിന് നേരെയാണ് സോമാലിയക്കും യമനിനും ഇടയിലുള്ള ബാബ് അല്‍ മന്‍ദബ് കപ്പല്‍ ചാലില്‍ വച്ച് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും ആളപായമില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്. റോക്കറ്റുകളും മറ്റു ആയുധങ്ങളും ഉപയോഗിച്ചാണ് ഹൂത്തികള്‍ കപ്പല്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. നാല് റോക്കറ്റുകള്‍ പതിച്ച കപ്പല്‍ മുങ്ങുന്നതിന്റെ വക്കോളമെത്തിയിരുന്നു. എന്നാല്‍ യെമന്‍ സര്‍ക്കാരിന് വേണ്ടി ഹൂത്തികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന അറബ് സഖ്യസേനയുടെ കപ്പലുകള്‍ എത്തി ആക്രമണത്തിനിരയായ കപ്പലിലെ ജീവനക്കാരെ രക്ഷിക്കുകയായിരുന്നു. കപ്പല്‍ യു.എ.ഇ നേവി വാടകയ്ക്ക് എടുത്തതായിരുന്നു എന്നാണ് സൂചന.
#UAE Navy vessel HSV-2 Swift was targeted by Houthis anti-ship missile off the coast of #Yemen.
https://t.co/mBPzb1LOAZ pic.twitter.com/USKROYUwjp— Military Advisor (@miladvisor) October 1, 2016
Post Your Comments