Gulf

സൗദിയിലെ അവസാന കമ്മ്യൂണിസ്റ്റുകാരനും മരിച്ചു

റിയാദ്● സൗദി അറേബ്യയിലെ അവസാന കമ്മ്യൂണിസ്റ്റുകാരന്‍ എന്നറിയപ്പെട്ടിരുന്ന ചിന്തകന്‍ സ്വാലീഹ് മന്‍സൂര്‍ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം തലസ്ഥാനമായ റിയാദില്‍ വച്ചുണ്ടായ കാറപകടത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. റിയാദിലെ കിംഗ് ഖാലിദ് മസ്ജിദില്‍ അദ്ദേഹത്തിന്റെ ജനാസ നിസ്‌കാരം നാളെ വൈകുന്നേരം നടക്കും.

എഴുത്തുകാരന്‍, സാംസ്‌കാരിക വിമര്‍ശകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. സൗദി അറേബ്യയില്‍ സാമൂഹിക സാംസ്‌കാരിക വൃത്തങ്ങള്‍ക്കിടയില്‍ മന്‍സൂറിന്റെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് ചിന്തകള്‍ അനാവരണം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ സ്വാലിഹ് മന്‍സൂറിന്റെ ഇഷ്ട വിഭവമാണ്. കമ്മ്യൂണിസത്തിനെതിരായ വാദങ്ങളെ ഇദ്ദേഹം എതിര്‍ത്തിരുന്നു.

ആദ്യകാലത്ത് തന്നെ പാന്റ്‌സും, ഷര്‍ട്ടും ചുവന്ന ടൈയും വേഷമായി സ്വീകരിച്ച പ്രസിദ്ധിയും ഇദ്ദേഹത്തിനുണ്ട്. 1980 ലെ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മന്‍സൂര്‍ ഈ വേഷം സ്വീകരിച്ചത്.

അവസാന കമ്മ്യൂണിസ്റ്റുകാരന്‍’ എന്ന പേരില്‍ ഒരു നോവല്‍ പ്രസിദ്ധ നോവലിസ്റ്റായ ഇബ്‌റാഹീം വാഫി എഴുതിയിട്ടുണ്ട്, ആ നോവലില്‍ പറയുന്ന സംഭവങ്ങള്‍ കമ്മ്യൂണിസ്റ്റ് ചിന്തകനായ സ്വാലിഹ് മന്‍സൂറിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ സ്വാലിഹ് മന്‍സൂറിന്റെ പേര് വൃക്തമായി ആ നോവലില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുമില്ല. ഈ നോവലിന് ‘റിയാദിലെ കമ്മ്യൂണിസ്റ്റുകാരന്‍’ എന്ന മറ്റൊരു നോവലിലൂടെ മറുപടികൊടുക്കുവാനുള്ള തീരുമാനത്തിലായിരുന്നു സ്വാലിഹ് മന്‍സൂര്‍.

shortlink

Post Your Comments


Back to top button