KeralaNews

പൊതുസ്ഥലത്ത് കാമുകന്മാരോടൊപ്പം മദ്യലഹരിയില്‍ നൃത്തമാടിയ പെണ്‍കുട്ടികള്‍ക്ക് പോലീസിന്‍റെ വക മുട്ടന്‍പണി!

കൊ​ല്ലം: മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകന്മാരോടൊപ്പം കൊല്ലംബീച്ചിൽ ആനന്ദനൃത്തമാടിയ കോളേജ് വിദ്യാർത്ഥിനികള്‍ക്ക് കൊല്ലം പോലീസിന്‍റെ വക മുട്ടന്‍പണി. പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റിയെ ഇവരെ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി ശാസനയും നല്‍കിയ ശേഷമാണ് പോലീസ് വിട്ടയച്ചത്. പഠിപ്പുമുടക്ക് ആഘോഷിക്കാന്‍ കൊല്ലം ബീച്ചിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികളാണ് മദ്യലഹരിയിൽ കാലുറയ്ക്കാതെ നൃത്തച്ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങിയത്. തങ്ങളുടെ ബോയ്‌ഫ്രണ്ട്സിനൊപ്പം ആര്‍പ്പുവിളികളുമായി തിരമാലകളിലേക്കിറങ്ങിയ പെൺകുട്ടികളെ കണ്ട് പന്തികേട് തോന്നി പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി നൃത്തസംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു. ഇവർ വന്ന കാറിൽ നിന്ന് ആറ് ബിയർ കുപ്പികളും കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ നടന്ന സംഭവത്തില്‍ പത്തനംതിട്ടയിലേയും പുനലൂരിലേയും കോളേജുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിസംഘമാണ് പരിധിവിട്ട പെരുമാറ്റത്തിലൂടെ പൊലീസിന്‍റെ പണി വാങ്ങിയത്. സംഘത്തിലെ പുനലൂർ സ്വദേശിനികളായ പെൺകുട്ടികൾ ഇന്നലെ പഠിപ്പ് മുടക്ക് സമരമായതിനാൽ ബോയ്ഫ്രണ്ട്സിനൊപ്പം അവധി ആഘോഷിക്കാന്‍ കൊല്ലം ബീച്ചിലേക്കെത്തുകയായിരുന്നു.

ബീ​ച്ചി​ലെ വാ​ച്ച് ട​വ​റി​ന് സ​മീ​പം കാർ പാർ​ക്ക് ചെ​യ്തിരുന്നത് പി​ന്നീ​ട് ബീ​ച്ചി​ലെ പാർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. കുറച്ചുസമയം കഴിഞ്ഞ് ബഹളംവിളികളും കരഘോഷങ്ങളുമായാണ് പെണ്‍കുട്ടികള്‍ കാറിന് പുറത്തേക്കിറങ്ങിയത്. പിന്നീട് ബോയ്ഫ്രണ്ട്സിനൊപ്പം ചേര്‍ന്ന്‍ മണലിലും തിരയിലും നൃത്തമാടാനും തുടങ്ങി.

ഇവരുടെ നൃത്തപ്രകടനത്തിന് ദൃക്സാക്ഷികളായ ബീച്ചിലുണ്ടായിരുന്ന മറ്റ് ആളുകള്‍ എന്തോ പന്തികേട് മണക്കുകയും ഉടൻ തന്നെ ഈസ്റ്റ് പൊലീസിന് വിവരം കൈമാറുകയുമായിരുന്നു. വനിതാ പൊലീസടക്കമുള്ള ഈസ്റ്റ് പൊലീസ് സംഘം ബീച്ചിലെത്തിയപ്പോഴേക്കും ഇവരുടെ നൃത്തപ്രകടനം കാണാന്‍ വന്‍ജനാവലിയും സന്നിഹിതരായി കഴിഞ്ഞിരുന്നു.

സംഭാവത്തിന്‍റെ നിജസ്ഥിതി പെണ്‍കുട്ടികളില്‍ നിന്ന്‍തന്നെ അറിയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയാണ് ഇവര്‍ ചെയ്തത്. വ​നി​താ പൊ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പെൺ​കു​ട്ടി​ക​ളെ ജീ​പ്പിൽ ക​യ​റ്റി​യ​ത്. പെൺകുട്ടികൾക്കൊപ്പം ആൺ​കു​ട്ടി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ്റ്റേഷനിലെത്തി ഏറെ കഴിഞ്ഞാണ് വിദ്യാർത്ഥിനികള്‍ക്ക് സ്വബോധം തിരികെ ലഭിക്കുമാറ് മദ്യലഹരി കെട്ടടങ്ങിയത്. തുടര്‍ന്ന്‍ കരച്ചിലും പിഴിച്ചിലും ക്ഷമപറച്ചിലും ആയി കുറേനേരം. ത​ങ്ങൾ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നും വീ​ട്ടിൽ അ​റി​യി​ക്ക​രു​തെ​ന്നും പൊലീസ് ഉദ്യോഗസ്ഥരോട് താണ് വീണ് പറഞ്ഞെങ്കിലും വൈകിട്ടോടെ രക്ഷകർത്താക്കളെ വിളിച്ച് വരുത്തി അവർക്കൊപ്പമാണ് വീട്ടിൽ അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button