International

ഇന്ത്യ അതിര്‍ത്തി കടന്നാല്‍ യുദ്ധ പ്രഖ്യാപനമായിരിക്കും; പാക്ക് ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ആക്രമണത്തിനുശേഷം പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പാക്കിസ്ഥാന്‍ സര്‍വ്വ കക്ഷിയോഗത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്. ഇന്ത്യക്കെതിരെ പ്രകോപനപരമായ തീരുമാനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്ത്യ ഇനി അതിര്‍ത്തി കടന്നാല്‍ അത് യുദ്ധ പ്രഖ്യാപനമായി കാണാനാണ് പാക്കിസ്ഥാന്റെ തീരുമാനം.

തിരിച്ച് ആക്രമണം നടത്തുമെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. സാമാധാനത്തില്‍ പോകാനും കശ്മീരിലെ യുദ്ധം അവസാനിപ്പിക്കാനും പാക്കിസ്ഥാന്‍ തയ്യാറല്ലെന്ന സൂചനയാണുള്ളത്. എന്നാല്‍, 10 കാര്യങ്ങളില്‍ ഒരേ സ്വരത്തില്‍ പാര്‍ട്ടികള്‍ യോജിച്ചു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

1. കശ്മീരില്‍ ഇന്ത്യ നടത്തുന്ന കൂട്ടക്കൊലകള്‍ തടയുക. കശ്മീരിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയ, ധാര്‍മ്മിക, നയതന്ത്ര പിന്തുണ നല്‍കുക

2.കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി അന്തര്‍ ദേശീയ തലത്തില്‍ പ്രചരണം നടത്താന്‍ യുഎന്‍ അംഗീകാരം വാങ്ങുക.

3.നിലവിലെ രാജ്യ സുരക്ഷാ വിഷയങ്ങള്‍ പരിഹരിക്കുക.

4.ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉയരുന്ന രാജ്യ സുരക്ഷയ്ക്കുള്ള ഭീഷണികളെ മറികടക്കുക

5.സമാധാനത്തിന് ഭീഷണിയായ ഇന്ത്യന്‍ നീക്കത്തെ തോല്‍പ്പിക്കുക.

6.കാശ്മീര്‍ വിഷയത്തില്‍നിന്നും ശ്രദ്ധതിരിക്കാന്‍ അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കുക. അതിര്‍ത്തി കടന്നുള്ള ഭീകരവാദം എന്നീ പ്രചരണങ്ങള്‍ തള്ളികളയുക.

7.വെള്ളത്തെ ആയുധമാക്കുന്ന ഇന്ത്യന്‍ നീക്കം തടയുക

8. സാര്‍ക്ക് സമ്മേളനം പരാജയപ്പെടുത്തിയ ഇന്ത്യന്‍ നീക്കത്തെ അപലപിക്കുന്നു

9. ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ ഇടപെടലില്‍ അപലപിക്കുന്നു.

10. പാക്കിസ്ഥാനെ വിഭജിക്കാനും അസ്ഥിരപ്പെടുത്താനുമുള്ള ഇന്ത്യന്‍ നീക്കത്തെ അപലപിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button