ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യം കാണിച്ച് തമിഴ്നാട് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകനായ രാമസ്വാമിയുടെ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
ഭരണ തീരുമാനങ്ങളെടുക്കേണ്ട മുഖ്യമന്ത്രിക്ക് അതിനുള്ള ആരോഗ്യമുണ്ടോയെന്നും ബോധാവസ്ഥയിലാണോ എന്നും കോടതി മുൻപാകെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ രാമസ്വാമി കോടതിയെ സമീപിച്ചത്.അതേസമയം, ജയലളിതയുടെ ശ്വാസോച്ഛ്വാസം സുഗമമാക്കാൻ ശ്വസനസഹായി ഘടിപ്പിച്ചിട്ടുണ്ടെന്നും അണുബാധ കുറയ്ക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ തുടരുന്നതായും അപ്പോളോ ആശുപത്രി വെളിപ്പെടുത്തുകയുണ്ടായി. ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലെ ഡോ. റിച്ചാര്‍ഡ് ബീലിന്റെ മേല്‍നോട്ടത്തിലാണു ജയലളിതക്ക് വിദഗ്ധ ചികില്‍സ തുടരുന്നത്.ജയലളിത ചികിൽസയോടു നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയുണ്ടെന്നും ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ അറിയിച്ചു.
Post Your Comments