India

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥി നേതാവ് കുത്തി

സില്‍ഹെറ്റ്: തന്റെ പ്രണയം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുട്ടിയെ കോളേജ് വിദ്യാര്‍ത്ഥി നേതാവ് കുത്തി പരിക്കേല്‍പ്പിച്ചു. അതേ കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് അക്രമിച്ചത്. ബംഗ്ലാദേശിലെ മുരാരി ചന്ദ് യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം നടന്നത്. ഇതോടെ 100 കണക്കിന് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രതിഷേധം ആരംഭിച്ചു.

വിദ്യാര്‍ത്ഥിനിയായ ഖദീസ ബീഗത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു അക്രമം നടന്നത്. ഇതിനുമുന്‍പും ഇതേ കോളേജില്‍ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. കുത്തി പരിക്കേല്‍പ്പിക്കുന്നത് ചില വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. എന്നാല്‍, ഖദീജയെ രക്ഷിക്കാന്‍ ആരും തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button