വാഷിങ്ടണ്‍ : പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ വിദ്യാര്‍ഥിനി കുടുങ്ങി. വീട്ടിനുള്ളില്‍ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ തന്റെ അപ്പാര്‍ട്ട്മെന്റ് ബില്‍ഡിങിന്റെ രണ്ടാം നിലയില്‍ നിന്നും ജനലിലൂടെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ അന്റോണിയോ ലോപ്പസ് എന്ന പതിനാറുകാരിക്കെതിരെ അമേരിക്കന്‍ പോലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് പിന്നീട് ലോപ്പസ് മാതാവിനോട് പറഞ്ഞു. തുടര്‍ന്ന് താഴെ തിരഞ്ഞ് കുഞ്ഞിനെ കണ്ടെത്തുകയും കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു. മാസം തികയാതെയാണ് കുഞ്ഞ് പിറന്നതെങ്കിലും ചാപിള്ളയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട്പോകുന്നതിനും മുമ്പ തന്നെ മരിച്ചിരുന്നതായി പാരാമെഡിക് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്ന ദിവസം പാരാമെഡിക്സ് വിഭാഗം വീട്ടില്‍ എത്തുന്നതിന് 32 മിനിറ്റ് മുമ്പായി സഹായം അഭ്യര്‍ത്ഥിച്ച് കരയുന്ന മൂന്ന് ഇമോജികള്‍ ലോപ്പസ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു.
Post Your Comments