തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ യുഡിഎഫിന്റെ സമരത്തെ അനുകൂലിച്ച മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന് പാര്‍ട്ടിയുടെയും മറ്റും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പാര്‍ട്ടിയുടെ ശോഭ കളഞ്ഞുവെന്നായിരുന്നു ആരോപണം. ഒടുവില്‍ വിഎസ് വാക്ക് മാറ്റി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സമരം അര്‍ത്ഥമില്ലാത്തതെന്നാണ് വിഎസ് പറഞ്ഞിരിക്കുന്നത്.
സമരം നടത്തി പ്രതിപക്ഷം സ്വയം പരിഹാസ്യരാകുകയാണെന്നും വിഎസ് ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ പുറത്ത് കൊണ്ട് വന്നതില്‍ വെറളി പിടിച്ചാണ് പ്രതിപക്ഷം ഇപ്പോള്‍ സമരവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പ്രതിപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു വിഎസ് ചെയ്തത്. എന്നാല്‍, സര്‍ക്കാരിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിഎസ് പറയുന്നു.
Post Your Comments