ടോക്കിയോ: തിരക്ക് പിടിച്ച ജീവിതസാഹചര്യത്തില്‍ ഒന്നിനും ആളുകള്‍ക്ക് സമയമില്ല. അപ്പോഴാണ് ക്യൂവിനെ ശപിക്കുന്നത്. ആര്‍ക്കും ക്യൂവില്‍ നിന്ന് സമയം കളയാനോ നില്‍ക്കാനോ പറ്റില്ല. ഇരിക്കാന്‍ പറ്റിയാല്‍ അത്രയും നല്ലത്. ഇന്ന് എവിടെ നോക്കിയാലും ക്യൂ ആണല്ലോ. ഇന്റര്‍വ്യൂ മുതല്‍ ബിവറേജസ് ഷോപ്പുവരെ ക്യൂ തന്നെ.
എന്നാല്‍, ക്യൂ നിന്ന് ക്ഷീണിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. നിങ്ങള്‍ക്ക് ആശ്വാസമേകാന്‍ സ്വയം നീങ്ങുന്ന കസേരയുമെത്തി. എന്നാല്‍, ഇത് ജപ്പാനിലെ കാഴ്ചയാണെന്നു മാത്രം. വൈകാതെ എല്ലായിടത്തും ഇത് എത്തും. ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയാണ് ക്യൂ നില്‍ക്കുന്നവരെ സഹായിക്കുന്ന സ്വയം ചലിക്കുന്ന കസേര തയ്യാറാക്കിയിരിക്കുന്നത്. പ്രോ പൈലറ്റ് ചെയര്‍ എന്നാണ് ഈ അത്ഭുത കസേരയ്ക്ക് കമ്പനി പേര് നല്‍കിയിരിക്കുന്നത്.
രസകരമായ ഈ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. തിരക്കേറിയ ഒരു റസ്റ്റോറന്റിലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. ഇരിക്കുന്നവര്‍ ഓരോരുത്തരായി എഴുന്നേറ്റ് പോകുന്നതോടെ കസേരകള്‍ സ്വയം ക്യൂവില്‍ സ്ഥാനം മാറുകയാണ്. നിസാന്റെ ഓട്ടോമാറ്റിക് കാര്‍ സാങ്കേതിക വിദ്യയുടേതിന് സമാനമായ സാങ്കേതിക വിദ്യയുടെ സഹായത്തില്‍ നിര്‍മ്മിച്ച കസേരകളാണിത്.
Post Your Comments