India

രണ്ട് പാക് പൗരന്മാരെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍നിന്ന് പിടികൂടി

കശ്മീര്‍: അതിര്‍ത്തിയില്‍ സംശയാസ്പദമായി കണ്ടെത്തിയ രണ്ട് പാക് പൗരന്മാരെ ഇന്ത്യന്‍ സൈന്യം കസ്റ്റഡിയിലെടുത്തു. ഒരാളെ അതിര്‍ത്തിക്കടുത്തുള്ള അസ്റ്റില്ലയില്‍നിന്നും മറ്റൊരാളെ പാക്ക് അധീന കശ്മീരില്‍ നിന്നുമാണ് പിടികൂടിയത്. പട്രോളിങ്ങിനിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് ഇവരെ കണ്ടത്.

അസ്റ്റില്ലയില്‍നിന്ന് പിടികൂടിയ വ്യക്തിക്ക് 32വയസ്സ് പ്രായം വരും. അബു ബക്കര്‍ എന്നാണ് ഇയാളുടെ പേര്. ഇവര്‍ അക്രമകാരികളാണോ എന്തിനു വന്നു എന്നത് വ്യക്തമല്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സൈന്യം പോലീസിന് കൈമാറി. സൈന്യവും പോലീസും ചേര്‍ന്നാണ് സൗജന്‍ സെക്ടറില്‍നിന്നും 41കാരനെ പിടികൂടിയത്. മുഹമ്മദ് റഷീദ് ഖാന്‍ എന്നാണ് ഇയാളുടെ പേര്.

കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍നിന്നും മറ്റുമൂന്നുപേരെ സൈന്യം പിടികൂടിയിരുന്നു. പാക് പൗരനും, ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button