India

ത്രീ സ്റ്റാര്‍ ഭക്ഷണം വേണമെന്നാവശ്യപ്പെട്ട് തടവുകാര്‍ നിരാഹാര സമരത്തില്‍

റായ്പൂര്‍: ത്രീ സ്റ്റാര്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് തടവുപുള്ളികള്‍ നിരാഹാര സമരത്തില്‍. ഈ വ്യത്യസ്ത സംഭവം നടക്കുന്നത് റായ്പൂര്‍ ജയിലിലാണ്. നല്ല ഭക്ഷണം കിട്ടണമെന്നാണ് തടവുകാരുടെ ആവശ്യം അതും ത്രീ സ്റ്റാര്‍ ഭക്ഷണം. ഡിമാന്റ് ഇതിലൊന്നും ഒതുങ്ങുന്നതുമല്ല. 16 ആവശ്യങ്ങളുമായാണ് സമരം തുടങ്ങിയത്.

ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങിയ സമരം തുടരുകയാണ്. ജയില്‍ അഡ്മിനിസ്ട്രേഷന്‍ ഇടപെട്ടിട്ടും തടവുകാര്‍ സമരത്തില്‍ നിന്ന് പിന്മാറിയില്ല. ജയിലില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുക, ജയിലിനുള്ളില്‍ പുകവലി അനുവദിക്കുക, ജയിലിനുള്ളിലെ ബാരക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുക, പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ടെലിഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തണം, ജീവപര്യന്തം തടവുകാരെ സ്വതന്ത്രരായി വിടുക, തടവുകാരുടെ ദിവസക്കൂലി വര്‍ധിപ്പിക്കുക, സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കുക തുടങ്ങിയ വിചിത്ര ആവശ്യങ്ങളുമായാണ് തടവുകാര്‍ നിരാഹാരമിരിക്കുന്നത്.

റായ്പൂര്‍ ജയിലില്‍ നിലവില്‍ 3155 പുരുഷന്മാരും 214 സ്ത്രീകളുമാണ് ശിക്ഷ അനുഭവിക്കുന്നത്. ഇതില്‍ കുപ്രസിദ്ധ കുറ്റവാളികളും, മാവോയിസ്റ്റുകളും ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button