India

മിന്നലാക്രമണം നടത്തിയതിന്റെ വീഡിയോ പുറത്തുവിടണം; മോദിയെ സല്യൂട്ടടിച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച സൈനിക നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളെത്തി. പാക്ക് അധീന കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത സൈനിക നടപടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കെജ്രിവാള്‍ പിന്തുണ നല്‍കുന്നതായും അറിയിച്ചു.

മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ പറയുമ്പോഴും ആക്രമണം നടത്തിയതിനു തെളിവായി വീഡിയോ ഉണ്ടെന്നാണ് വിവരം. ആ വീഡിയോ പുറത്തുവിടണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. വിദേശ മാധ്യമങ്ങള്‍ പാക്ക് നിലപാടിനെയാണ് പിന്തുണയ്ക്കുന്നത്. അത്തരം റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ തന്റെ രക്തം തിളയ്ക്കുന്നുവെന്നും കെജ്രിവാള്‍ പറയുന്നു.

മോദിയുടെ പല കാര്യങ്ങളോടും തനിക്ക് എതിര്‍പ്പുണ്ടാകാം. എന്നാല്‍, പാക്കിസ്ഥാനോടു കാണിച്ച ഈ സമീപനത്തിന് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നുവെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button