![Jaguar aircraft of IAF crashes in Rajasthan](/wp-content/uploads/2016/10/jaguar-aircraft-650_650x400_41475491605.jpg)
ന്യൂഡൽഹി: ഇന്ത്യൻ പോർവിമാനം അതിർത്തിക്കടുത്ത് തകർന്നു വീണു. വ്യോമസേനയുടെ വിമാനമായ ജാഗ്വാര്‍ ആണ് പരിശീലന പറക്കലിനിടെ തകർന്ന് വീണത്. ഇന്ത്യ- പാക് അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്ന് വീണതെന്ന് പ്രതിരോധ വക്താവ് ലെഫ്. കേണല്‍ മനീഷ് ഓജ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്.
ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനമാണ് ജാഗ്വാര്‍. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം
Post Your Comments