പരപ്പനങ്ങാടി● മലപ്പുറം പരപ്പനങ്ങാടിയില്‍ ദളിത് കുടുംബത്തിന് നേരെ സി.പി.എം അക്രമം. എരമംഗലത്തെ ഉണ്ണികൃഷ്ണന്റെ വീടിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും കിണര്‍ വെള്ളം വൃത്തികേടാക്കുകയും ചെയ്തുവെന്നാണ് പരാതി.
വീടിന്റെ സിറ്റൗണ്ടിന്റെ ഭാഗത്തും മുന്‍വശത്തെ ഭിത്തിയിലുമാണ് കരി ഓയില്‍ ഒഴിച്ച് വൃത്തികേടാക്കിയത്. കിണറില്‍ മുടിയിട്ട് വെള്ളം മലിനമാക്കുകയായിരുന്നു. അയയില്‍ വിരിച്ചിട്ടിരുന്ന ഭാര്യയുടെയും മക്കളുടെയും തുണികളും കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചതായി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടി നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Post Your Comments