NewsIndia

ബാരാമുള്ളയിലെ ഭീകരാക്രമണം, ഉറിയിലേതിന് സമാനം : പാകിസ്ഥാനെതിരെ വന്‍ തിരിച്ചടിയ്‌ക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ഉറിയിലെ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മിന്നലാക്രമണത്തിന്റെ അലയൊലികള്‍ തീരുന്നതിന് മുമ്പ് പാക് തീവ്രവാദികള്‍ ജമ്മുകാശ്മീരിലെ ബാരാമുള്ളയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപില്‍ നടത്തിയ ഭീകരാക്രമണം ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു 7 തീവ്രവാദികളാണ് ആക്രമണത്തിനെത്തിയതെന്ന് പറയുന്നു. ഇതില്‍ രണ്ട് പേരെ വധിച്ചതായും ബാക്കിയുള്ളവരുമായി വെടിവയ്പ് മണിക്കൂറുകളോളം തുടര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

സെപ്റ്റംബര്‍ 18ന് ഉറിയിലെ സൈനിക ക്യാംപ് ആക്രമിച്ച് 19 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് സമാനമാണ് ഇന്ന് നടന്നിരിക്കുന്ന ആക്രമണമെന്നാണ് വിലയിരുത്തല്‍. ഉറിയേത് പോലെ രാത്രിയുടെ മറവിലെത്തിയ തീവ്രവാദികള്‍ സൈനിക ക്യാംപിന് നേരെ ഗ്രനേഡ് ആക്രമണം നടത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഇത് സൈന്യം പരാജയപ്പെടുത്തി. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ പ്രത്യാക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലായിരുന്നു സൈന്യം. അതിനാല്‍ സൈനിക ക്യാംപിന് സമീപമെത്തിയെങ്കിലും ഉള്ളിലേക്ക് കടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ സമീപത്തെ പാര്‍ക്ക് വഴി കടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അതേസമയം, കാശ്മീരില്‍ വീണ്ടും ഭീകരാക്രമണമുണ്ടായത് ഗൗരവമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ഇന്ത്യ യുദ്ധത്തിലേക്കില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ അടുത്ത നീക്കമെന്താണെന്ന് പാകിസ്ഥാന് മനസിലാക്കിക്കൊടുക്കാമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് പാകിസ്ഥാനെതിരെ കടുത്ത നിലപാടിലേക്ക് നീങ്ങുന്നതായാണ് സൂചന. ബി.എസ് .എഫ് ഡയറക്ടര്‍ ഇതിനോടകം തന്നെ പ്രതിരോധ മന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button