Kerala

കള്ളനെ പിടിയ്ക്കാന്‍ ക്യാമറ വച്ചു: കുടുങ്ങിയത് ഭാര്യയും പതിനാറുകാരനും

മുണ്ടക്കയം● പതിവായി റബ്ബര്‍ ഷീറ്റ് മോഷ്ടിക്കുന്ന കളളനെ പിടികൂടാന്‍ ഭര്‍ത്താവ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ ഭാര്യയും പതിനാറുകാരനായ കാമുകനും കുടുങ്ങി. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശത്താണ് സംഭവം. ക്യാമറ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ പതിനാറുകാരന്റെ മാതാവ് കാമുകിയായ വീട്ടമ്മയെ വീട്ടില്‍കയറി മര്‍ദ്ദിക്കുകയും ചെയ്തു.

തന്റെ ഒന്നര ഏക്കര്‍ റബ്ബര്‍ തോട്ടത്തിലെ പുകപ്പുരയില്‍ നിന്നും റബ്ബര്‍ ഷീറ്റ് മോഷണം പോകുന്നത് പതിവായതോടെ സി.സി.സി.വി ക്യാമറ സ്ഥാപിക്കാന്‍ ഉടമ തീരുമാനിച്ചത്. പുറത്തും ഉള്ളിലുമായി രണ്ട് ക്യാമറകളാണ് സ്ഥാപിച്ചത്. വെള്ളിയാഴ്ച ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ഇയാള്‍ ഞെട്ടി. ദൃശ്യങ്ങളില്‍ തന്റെ ഭാര്യയും അയല്‍വാസിയായ പതിനാറുകാരനും അരുതാത്ത സാഹചര്യത്തില്‍. തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി വഴക്കിടുകയും ചെയ്തു. ഇതിനിടെ സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കാണാതാവുകയും ദൃശ്യങ്ങള്‍ വാട്സ്ആപ്പിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുകയുമായിരുന്നു.

സംഭവം നാട്ടില്‍ പാട്ടായതോടെ പതിനാറുകാരന്റെ അമ്മ, കാമുകിയായ 40 കാരിയെ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത്‌ മെമ്പറും മറ്റും ഇടപെട്ട് പ്രശ്നം ഒതുക്കിതീര്‍ക്കുകയായിരുന്നു. എന്നാല്‍ ആരാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button